Happy Birthday Pranav Mohanlal
താരപുത്രന്റെ അഹങ്കാരമോ ആഢംബരമോ ഇല്ലാതെ ജീവിക്കുന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. അച്ഛന്‍ മലയാള സിനിമയില്‍ താരരാജാവാണെങ്കിലും പ്രണവിന് ലാളിത്യത്തോടെ ജീവിക്കാനായിരുന്നു ഇഷ്ടം.അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്താന്‍ പ്രണവിന് താല്‍പര്യമില്ലായിരുന്നു. വായന, യാത്രകള്‍, പാര്‍ക്കൗര്‍ തുടങ്ങി വ്യത്യസ്ത താല്‍പര്യങ്ങളായിരുന്നു പ്രണവിനുണ്ടായിരുന്നത്. മോഹന്‍ലാല്‍ എന്ന നടനോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ അപ്പുവിനോടും ആരാധകര്‍ക്കുണ്ടായിരുന്നു. ഇന്ന് അപ്പുവിന്റെ പിറന്നാളാണ്.
#PranavMohanlal